ജിഷ വധക്കേസ്; പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തെളിയിക്കപ്പെട്ട മറ്റ് കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, പത്ത് വര്‍ഷം, ഏഴ് വര്‍ഷം എന്നിങ്ങനെ തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ജിഷ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് എന്ന നിരീക്ഷണത്തോടെയാണ് കോടതി വിധിപ്രഖ്യാപിച്ചത്.
കേസിലെ ഏക പ്രതിയായ അന്യസംസ്ഥാന തൊഴിലാളി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റേയും വാദങ്ങള്‍ കേട്ടശേഷം കേസ് വിധി പറയാനായി മാറ്റി വെയ്ക്കുകയായിരുന്നു.
അമീറുളിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍, പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണം എന്നാണ് പ്രതിഭാഗം ആവശ്യമുന്നയിച്ചത്. ജിഷയുടെ അമ്മ രാജേശ്വരി അമീറുളിന് വധശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. അതേസമയം തനിക്ക് ജിഷയെ അറിയില്ലെന്നും താന്‍ കൊന്നിട്ടില്ലെന്നുമായിരുന്നു അമീറുളിന്റെ വാദം.
Comments are closed.