DCBOOKS
Malayalam News Literature Website

ജെഫ്രി ആർച്ചർ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു

ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ജെഫ്രി ആർച്ചർ ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാവ്. ലണ്ടനിൽ ജനിച്ച ആർച്ചർ ബ്രിട്ടീഷ് പാർലമെ് ഹൗസ് ഓഫ് കോമൺസിൽ എംപിയായി അഞ്ചുവർഷവും ഹൗസ് ഓഫ് ലോഡ്സിൽ അംഗമായി 27 വർഷവും സേവനം ചെയ്തു. 23 നോവലുകളും 7 ചെറുകഥാസമാഹാരങ്ങളും മൂന്ന് ജയിൽ ഡയറിയും മൂന്ന് നാടകങ്ങളും രചിച്ചിട്ടുണ്ട്. ആദ്യ നോവൽ നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്സ് ആദ്യവർഷം തന്നെ 17 രാജ്യങ്ങളിൽ വിൽക്കപ്പെട്ടു.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.