DCBOOKS
Malayalam News Literature Website

ജീവിതവിജയത്തിലേക്കുള്ള 365 ചുവടുകള്‍

‘ശുഭാപ്തിവിശ്വാസം എന്നത് അടിസ്ഥാനപരമായി ജീവിതം നല്ലതാണെന്നും ജീവിതം മുഴുവനായി നോക്കുമ്പോള്‍ തിന്മയേക്കാള്‍ മുന്‍തൂക്കം നന്മയ്ക്കായിരിക്കും എന്നുമുള്ള വിശ്വാസത്തിലൂന്നിയ ദര്‍ശനമാണ്. കൂടാതെ എല്ലാ വൈഷമ്യത്തിലും എല്ലാ വേദനയിലും ഒരു നന്മയുണ്ട് എന്നുള്ള പ്രമാണം.

ശുഭാപ്തിവിശ്വാസി നന്മയെ തിരയുന്നു

ശുഭാപ്തിവിശ്വാസം മനസ്സിലില്ലാത്ത ആരും തികച്ചും ഉല്ലാസഭരിതമായ ഒരു ജീവിതം നയിച്ചിട്ടില്ല.’

ശുഭാപ്തി വിശ്വാസത്തിന്റെ ചൈതന്യത്താല്‍ നമ്മെ ഊര്‍ജ്ജസ്വലരാക്കാനും പ്രവൃത്തികള്‍ക്കും ചിന്തകള്‍ക്കും നവോന്മേഷം പകരുവാനുമായി ലളിതവും എന്നാല്‍ ശക്തവുമായ ജ്ഞാനം പകരുകയാണ് നോര്‍മന്‍ വിന്‍സെന്റ് പീല്‍ ജീവിതവിജയത്തിലേക്കുള്ള 365 ചുവടുകള്‍ എന്ന കൃതിയിലൂടെ. വര്‍ഷത്തിലെ ഓരോ ദിവസത്തേക്കും ഓരോന്ന് എന്ന നിലയില്‍ 365 പ്രസാദാത്മകമായ ചിന്തകളെ, അല്ലെങ്കില്‍ ആശയങ്ങളെ പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍. ഈ പുസ്തകത്തിലെ ലഘുകഥകളും ആഖ്യാനങ്ങളും വിജ്ഞാന ശകലങ്ങളും നമ്മില്‍ ദീര്‍ഘകാലത്തേക്ക് പ്രചോദനം ചെലുത്തുകയും സംശയങ്ങളെയും ഭയങ്ങളെയും അകറ്റുകയും ജീവിതത്തെ തിളക്കമാര്‍ന്നതായി മാറ്റുകയും ചെയ്യുന്നു.

മഹേഷ് പ്രസാദാണ് ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ജീവിതവിജയത്തിലേക്കുള്ള 365 ചുവടുകള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.