DCBOOKS
Malayalam News Literature Website

ദീപാനിശാന്തിന്റെ ഏറ്റവും പുതിയ പുസ്തകം ‘ ജീവിതം ഒരു മോണാലിസച്ചിരിയാണ്’; പ്രീബുക്കിങ് ആരംഭിച്ചു

'കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍', 'ഒറ്റമരപ്പെയ്ത്ത് ','നനഞ്ഞു തീര്‍ത്ത മഴകള്‍' എന്നീ മൂന്ന് ബെസ്റ്റ്‌സെല്ലര്‍ പുസ്തകത്തിനു ശേഷം ദീപാനിശാന്തിന്റെ നാലാമത്തെ പുസ്തകം

‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍’,ഒറ്റമരപ്പെയ്ത്ത് ‘,’നനഞ്ഞു തീര്‍ത്ത മഴകള്‍’ എന്നീ മൂന്ന് Textബെസ്റ്റ്‌സെല്ലര്‍ പുസ്തകത്തിനു ശേഷം ദീപാനിശാന്തിന്റെ നാലാമത്തെ പുസ്തകം ‘ ജീവിതം ഒരു മോണാലിസച്ചിരിയാണ്’ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സാണ് പ്രസാധകര്‍. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി/ കറന്റ് ബുക്‌സ് ശാഖകളിലൂടെയും പുസ്തകം പ്രീബുക്ക് ചെയ്യാം.
ഒക്ടോബര്‍ 28ന് പുസ്തകം വായനക്കാരിലെത്തും.

ഓര്‍മ്മകളുടെ അടരുകളില്‍ നിന്ന് ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകള്‍. വെറും ഓര്‍മ്മക്കുറിപ്പുകളല്ല ഇവയൊന്നും തന്നെ. അതിനപ്പുറം സ്വന്തം ജീവിതാനുഭവങ്ങളെ മുന്‍നിറുത്തി മനുഷ്യരെ, സമൂഹത്തെ, സന്ദര്‍ഭങ്ങളെ, ജീവിതത്തെയെല്ലാം അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം. നാം ഓരോരുത്തരുടെയും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ കണ്ടുമുട്ടിയിട്ടുള്ള മനുഷ്യരെയും അനുഭവങ്ങളെയും ജീവിതസന്ദര്‍ഭങ്ങളെയുമാണ് ദീപാനിശാന്ത് ഈ പുസ്തകത്തിലൂടെ കോറിയിടുന്നത്.

”കാലങ്ങളായി അളന്നിട്ടും പഠിച്ചിട്ടും നിരീക്ഷിച്ചിട്ടും ഇനിയും കണ്ടുപിടിക്കാനാവാത്ത മോണാലിസയുടെ നിഗൂഡമായ മുഖം പോലെ ഈ വരികള്‍ക്കിടയില്‍ ഒളിച്ചു കിടക്കുന്ന വികാരം ചിരിയോ കരച്ചിലോ വേദനയോ നൊമ്പരമോ എന്നറിയാന്‍ കഴിയാനാവാത്തതിന്റെ ഒരു വശ്യത ഈ കുറിപ്പുകളില്‍ ഓരോന്നിലും ഉറങ്ങിക്കിടക്കുന്നുമുണ്ട്. അങ്ങനെയാണ് ഈ പുസ്തകത്തിനു ജീവിതം ഒരു മോണാലിസച്ചിരിയാണ് എന്ന പേര് അത്രമാത്രം അര്‍ത്ഥവത്താകുന്നത് .” — ബെന്യാമിന്‍

Comments are closed.