വിശ്വവിഖ്യാത ചലച്ചിത്രകാരൻ ഗൊദാർദ് അന്തരിച്ചു.
ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന വിശ്വവിഖ്യാത ചലച്ചിത്രകാരൻ ഴാങ് ലൂക്ക ഗൊദാർദ് (91) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ബ്രത്‍ലസ്, കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമൺ ഈസ് എ വുമൺ, വീക്കെന്‍ഡ്, ആല്‍ഫവില്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. ലോക സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനായിരുന്നു ഗൊദാർദ്. തിരക്കഥാകൃത്ത്, നടൻ, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ആദ്യചിത്രം 1960 ൽ പുറത്തിറങ്ങിയ ബ്രത്‌ലസ് ആണ്.
Comments are closed.