ജെഡിയു എല്‍ഡിഎഫിലേക്ക്
എം പി വീന്ദ്രേരകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിന്റെ മുന്നണിമാറ്റം സ്ഥീരീകരിച്ചു. ജെഡിയു എല്‍ഡിഎഫിലേക്കാണ് ചേക്കേറുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ജെഡിയുവിന്റെ എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച തീരുമാനമുണ്ടായത്. 14 ജില്ല സെക്രെട്ടറിമാരും തീരുമാനത്തെ അനുകൂലിച്ചു. ഇത് അനുകൂല സമയമെന്ന് വീരേന്ദ്രകുമാര്‍ പ്രതികരിച്ചു.
ഇന്ന് സംസ്ഥാന നേതൃയോഗത്തിന് ശേഷം നാളെ സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്. കൗണ്‍സിലിലെ തീരുമാനം അന്തിമമാകും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക തീരുമാനമുണ്ടാകുക.
2017 ഡിസംബര്‍ 20ന് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ബിജെപിയോടൊപ്പം ചേര്‍ന്ന ജെഡിയുവിന്റെ എംപിയായി തുടരാന്‍ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു രാജി. രാജിക്ക് പിന്നാലെ ജെഡിയുവിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഎം എത്തിയിരുന്നു.
Comments are closed.