ജയസൂര്യയുടെ നൂറാമത് ചിത്രം ‘സണ്ണി’ ; വീഡിയോ
വ്യത്യസ്ത റോളുകളിലൂടെ മലയാളിയുടെ പ്രിയങ്കരനായി മാറിയ നടന്‍ ജയസൂര്യയുടെ നൂറാമത് ചിത്രം പ്രഖ്യാപിച്ചു. ‘ സണ്ണി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത് ശങ്കറാണ്. ജയസൂര്യയുടെ സുഹൃത്തുക്കള്‍ ഫേസ്ബുക്ക് പേജിലൂടെയാണ് നൂറാമത് ചിത്രം പ്രഖ്യാപിച്ചത്. ഞാന്‍ മേരിക്കുട്ടിക്ക് ശേഷം രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം എന്ന സവിശേഷതയും ‘സണ്ണി’ ക്ക് ഉണ്ട്. പുതിയ ചിത്രത്തില്‍ ജയസൂര്യ സംഗീതജ്ഞന്റെ വേഷത്തിലാണ് എത്തുക. ചിത്രത്തിന്റെ ചിത്രീകരണം വ്യാഴാഴ്ച കൊച്ചിയില്‍ ആരംഭിക്കും.
ഊമപെണ്ണിന് ഉരിയാടപയ്യന്‍ എന്ന ചിത്രത്തിലൂടെ നായകനായി സിനിമാ ലോകത്തേയ്ക്ക് കടന്നുവന്ന ജയസൂര്യ വില്ലനായും സ്വഭാവനടനായും നിര്‍മാതാവായും ഗായകനായുമൊക്കെ ആസ്വദകരുടെ ഹൃദയം കീഴടക്കി.
Comments are closed.