രക്തസാക്ഷിദിനം
1948 ജനുവരി 30. രാജ്യം ഇന്ന് രക്തസാക്ഷിദിനം ആചരിക്കുകയാണ്. നമുക്കേവര്‍ക്കും പ്രിയപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത് ഈ ദിനത്തിലാണ്.
ദില്ലിയിലെ ബിര്‍ളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാര്‍ത്ഥനക്കെത്തിയവര്‍ക്കും അനുയായികള്‍ക്കുമിടയില്‍ വെച്ചായിരുന്നു നാഥുറാം വിനായക് ഗോഡ്‌സേ ഗാന്ധിജിയെ കൊലപ്പെടുത്തിയത്. ഗോഡ്‌സേ മൂന്ന് തവണ വെടിയുതിര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ തന്നെ മൂന്ന് വെടികളും തുളച്ചുകയറി. ‘ഹേ റാം, ഹേ റാം’ എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.
എന്നാല്‍ മരണത്തിനും മായ്ക്കാവുന്നതല്ല ഗാന്ധിജി എന്ന വ്യക്തിപ്രഭാവം. അദ്ദേഹം ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. ആ മഹാനുഭാവന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു.
ഗാന്ധിജിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.