വി ടി നന്ദകുമാറിന്റെ ജന്മവാര്‍ഷിക ദിനം
നോവല്‍, ചെറുകഥ, നാടകം, ചലച്ചിത്രഗാനരചന, പത്രപ്രവര്‍ത്തനം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനായ വി ടി നന്ദകുമാര്‍ 1925 ജനുവരി 27ന് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു. കുഞ്ഞുണ്ണിരാജയും മാധവിയമ്മയുമായിരുന്നു മാതാപിതാക്കള്‍. മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ഉദ്യോഗം ആരംഭിച്ച അദ്ദേഹം തുടര്‍ന്നു വിനോദസഞ്ചാരത്തെ ആസ്പദമാക്കി യാത്ര എന്ന പേരില്‍ ഒരു മാസിക തുടങ്ങി.
‘ദൈവത്തിന്റെ മരണം’, ‘ഭ്രാന്താശുപത്രി’, ‘രക്തമില്ലാത്ത മനുഷ്യന്‍’, ‘വണ്ടിപ്പറമ്പന്മാര്‍’, ‘ദേവഗീതം’, ‘ഞാന്‍ ഞാന്‍ മാത്രം’, ‘വീരഭദ്രന്‍’, ‘രണ്ടു പെണ്‍കുട്ടികള്‍’, ‘സമാധി, ഇരട്ടമുഖങ്ങള്‍’, ‘നാളത്തെ മഴവില്ല്’, ‘ഞാഞ്ഞൂല്‍’, ‘സൈക്കിള്‍’, ‘ആ ദേവത’, ‘പാട്ടയും മാലയും’, ‘രൂപങ്ങള്‍’, ‘പ്രേമത്തിന്റെ തീര്‍ഥാടനം’, ‘സ്‌റ്റെപ്പിനി’, ‘കൂകാത്ത കുയില്‍’, ‘കല്‍പ്പടകള്‍’, ‘നീലാകാശവും കുറേ താരകളും’, ‘ഒരു നക്ഷത്രം കിഴക്കുദിച്ചു’, ‘ഏഴുനിലമാളിക’, ‘കിങ്ങിണി കെട്ടിയ കാലുകള്‍’, ‘മഴക്കാലത്തു മഴ പെയ്യും’, ‘സ്ത്രീ അവളുടെ ഭംഗി’, തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
ജയദേവന്റെ അഷ്ടപദിയെ (ഗീതഗോവിന്ദം) അടിസ്ഥാനമാക്കി രചിച്ച നോവലാണ് ‘വിരഹേ വനമാലി’. വി.ടി. നന്ദകുമാറിന്റെ ‘ധര്‍മ്മയുദ്ധം’, ‘രണ്ടുപെണ്‍കുട്ടികള്‍’, ‘രക്തമില്ലാത്ത മനുഷ്യന്‍’ എന്നീ കൃതികള്‍ ചലച്ചിത്രരൂപത്തില്‍ പുറത്തുവന്നു. ‘ധര്‍മ്മയുദ്ധം’, ‘അശ്വരഥം’ എന്നിവയിലെ സംഭാഷണവും അശ്വരഥത്തിലെ തിരക്കഥയും നിര്‍വ്വഹിച്ചത് നന്ദകുമാര്‍ ആയിരുന്നു. 2000 ഏപ്രില്‍ 30ന് അദ്ദേഹം അന്തരിച്ചു.
Comments are closed.