പ്രതിഭാ റായിക്ക് ജന്മദിനാശംസകള്‍
പ്രശസ്ത ഒറിയ എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ പ്രതിഭാ റായ് ഒറീസ്സയിലെ ജഗത്‌സിങ്ങ് പൂര്‍ ജില്ലയിലെ ബലികഡയിലെ അലബോല്‍ ഗ്രാമത്തില്‍ 1943 ജനുവരി 21നാണ് ജനിച്ചത്. സ്‌കൂള്‍ അധ്യാപികയായി ഒദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് വിവിധ കോളേജുകളില്‍ അധ്യാപികയായി ജോലി നോക്കി.
ആദിഭൂമി, യജ്ഞസേനി, സമുദ്രസ്വര, നിലാതൃഷ്ണ, മേഘമേദുര, ബാര്‍ഷ ബസന്ത ബൈഷാഖ, ആരണ്യ, നിഷിദ്ധ പ്രിഥ്വി, പരിചയ, അപരാജിത , ശിലാപത്മ, പുണ്യോദയ, ഉത്തര്‍മാര്‍ഗ്ഗ്, മഹാമോഹ്’ തുടങ്ങിയ 18 നോവലുകളും ഇരുപതിലേറെ ചെറുകഥാസമാഹാരങ്ങളും മൂന്നോളം യാത്രവിവരണങ്ങളും എഴുതുയിട്ടുണ്ട്.
ശിലാപദ്മ എന്ന നോവലിന് ഒറീസ്സ സാഹിത്യ അക്കാദമി അവാര്‍ഡും ജ്ഞാനേശ്വരിക്ക് മൂര്‍ത്തിദേവി അവാര്‍ഡും ലഭിച്ചു. 2007ല്‍ പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹയായി. ഒഡിയ സാഹിത്യത്തിനു നല്‍കിയ സംഭാവനകളെ പരിഗണിച്ച് 2011ലെ ജ്ഞാനപീഠ പുരസ്‌കാരം ഇവര്‍ക്ക് ലഭിച്ചു.
Comments are closed.