നന്തനാരുടെ ജന്മവാര്‍ഷിക ദിനം
നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളസാഹിത്യകാരനാണ് നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പി.സി. ഗോപാലന്‍. 1926 ജനുവരി 5ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം 1942 മുതല്‍ 1964 വരെ പട്ടാളത്തില്‍ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി നോക്കി. 1965 മുതല്‍ മൈസൂരില്‍ എന്‍സിസി ഇന്‍സ്ട്രക്ടറായിരുന്നു. 1967 മുതല്‍ മരണം വരെ ഫാക്റ്റില്‍ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു ജോലി.
ആത്മാവിന്റെ നോവുകള്‍, അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍, മഞ്ഞക്കെട്ടിടം, ഉണ്ണിക്കുട്ടന്‍ വളരുന്നു , ആയിരം വല്ലിക്കുന്നിന്റെ താഴ്‌വരയില്‍, അനുഭവങ്ങള്‍ എന്നിവയാണ് പ്രധാന നോവലുകള്‍. ഇതിന് പുറമേ ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആത്മാവിന്റെ നോവുകള്‍ എന്ന നോവല്‍ 1963ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 1974 ഏപ്രില്‍ 24ന് അദ്ദേഹം അന്തരിച്ചു.
Comments are closed.