ജനതാ കര്‍ഫ്യൂദിനത്തില്‍ മലയാളികള്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ചത്് 66,000 ത്തിലധികം ഇ ബുക്കുകള്‍
ഡി സി ബുക്‌സ് നല്‍കിയ സൗജന്യ ഇ ബുക്കുകള്‍ക്ക് 66,000 ത്തിലധികം ഡൗണ്‍ലോഡുകള്‍. ജനതാകര്‍ഫ്യൂദിനത്തില്‍ മലയാളികള്‍ സമയം ചിലവഴിച്ചത്് പുസ്തകങ്ങള്‍ വായിച്ചുകൊണ്ട്. ഡി സി ബുക്‌സിന്റെ ഇ ബുക്ക് സ്‌റ്റോര്‍ വഴിയാണ് സൗജന്യമായി നല്‍കിയത്.
ഡോ. ബി ഉമാദത്തന്റെ കപാലം ഉള്‍പ്പെടെ 11 പുസ്തകങ്ങളായിരുന്നു നല്‍കിയത്. സാക്ഷരതയില്‍ മുമ്പില്‍ നില്‍ക്കുന്ന ലോകമെങ്ങുമുള്ള മലയാളികള്‍ ഒഴിവുദിനങ്ങള്‍ വായനയിലൂടെതന്നെയാണ് ചിലവഴിക്കുന്നതെന്ന സൂചനയാണ് ഈ കണക്കുകള്‍. ഓരോ മലയാളിയ്ക്കും അഭിമാനിക്കാവുന്ന വസ്തുതയാണിത്.
കൊവിഡ് 19 പടരുന്ന പ്രത്യേകസാഹചര്യത്തില്‍ വീട്ടിലിരിക്കുന്നവര്‍ക്ക് വായിക്കാന്‍ എല്ലാദിവസവും ഒരു ഇ ബുക്ക് സൗജന്യമായി നല്‍കുന്നുണ്ട്. പുസ്തകം ലഭിക്കാന്‍ സന്ദര്‍ശിക്കുക: https://ebooks.dcbooks.com/
Comments are closed.