DCBOOKS
Malayalam News Literature Website

രക്തസാക്ഷിദിനം

രാജ്യം ഇന്ന് രക്തസാക്ഷി ദിനം ആചരിക്കുന്നു. 1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത്.

ആ ദിവസത്തെ ഓര്‍മ്മക്കായാണ് രാജ്യം രക്തസാക്ഷി ദിനം ആചരിക്കുന്നത്. ഡെല്‍ഹിയിലെ ബിര്‍ളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാര്‍ത്ഥനക്കെത്തിയവര്‍ക്കും അനുയായികള്‍ക്കുമിടയില്‍ വെച്ചാണ് നാഥുറാം വിനായക് ഗോഡ്‌സേ ഗാന്ധിജിയെ കൊലപ്പെടുത്തിയത്. ഗോഡ്‌സേ മൂന്ന് തവണ വെടിയുതിര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ തന്നെ മൂന്ന് വെടികളും തുളച്ചുകയറി. ‘ഹേ റാം, ഹേ റാം’ എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.

Comments are closed.