DCBOOKS
Malayalam News Literature Website

ജാലിയന്‍ വാലാബാഗ് പിന്നിട്ട നൂറു വര്‍ഷങ്ങള്‍

2020-ല്‍ നടന്ന കെ എല്‍ എഫ് അഞ്ചാം പതിപ്പില്‍ നിന്നും (പുനഃപ്രസിദ്ധീകരണം)

ജാലിയന്‍ വാലാബാഗ് ഇന്ത്യയില്‍ ഏല്‍പ്പിച്ച മുറിവിന് ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ തികയുന്ന വേളയില്‍ നവദീപ് സൂരി, ഷാജഹാന്‍ മടമ്പാട്ട് എന്നിവര്‍ നടത്തിയ ചര്‍ച്ച തികച്ചും പ്രാധാന്യമേറിയതായി. സ്വാതന്ത്ര്യ സമരത്തില്‍ പഞ്ചാബില്‍ നിന്നുയര്‍ന്നു വന്ന പോരാളിയായ നാനക്ക് സിങ്ങിന്റെ ചെറുമകന്‍ കൂടിയായ നവദീപ് സൂരി തന്റെ മുത്തച്ഛന്റെ പോരാട്ടചരിത്രത്തെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നേര്‍സാക്ഷിയായ നാനക്ക് സിങ് പിന്നീട് പ്രശസ്തനായ സാഹിത്യകാരനായി മാറുകയായിരുന്നു. 1920 ആയപ്പോഴേക്കും ജാലിയന്‍ വാലാബാഗ് വിഷയത്തെ മുന്‍നിര്‍ത്തി ഒരു നീണ്ട കവിത രചിക്കുകയുണ്ടായി. നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം സൂരി ആ ശക്തമായ കവിത വിശാലമായ വായനക്കാര്‍ക്കായി വിവര്‍ത്തനം ചെയ്തു. സാമ്രാജ്യത്തിനെതിരായ പ്രതിരോധമായി പ്രതിഷേധ കവിതകള്‍ ആരംഭിച്ചതായി ‘ഖൂനി വൈശാഖി’ എന്ന പുസ്തകം പറയുന്നു. 1919-ല്‍ അമൃത്‌സര്‍ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സൂരി വാചാലനായി. ‘ഖൂനി വൈശാഖി’ എന്ന പുസ്തകത്തിലൂന്നിയാണ് ചര്‍ച്ച മുന്നോട്ടു പോയത്.

ജാലിയന്‍വാലാബാഗ് ഏല്‍പ്പിച്ച ആഘാതം എത്രത്തോളം വലുതാണെന്ന ബോധ്യം സുരി സദസ്സിനെ ഓര്‍മിപ്പിച്ചു. വിവര്‍ത്തനത്തിന്റെ പരിമിതികളെക്കുറിച്ചും സുരി സൂചിപ്പിച്ചു. മികച്ച വിവര്‍ത്തകരുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വാചാലനായി.

Comments are closed.