DCBOOKS
Malayalam News Literature Website

രാജേഷ് ദർശക് എഴുതിയ തിരക്കവിത

ഫെബ്രുവരി ലക്കം പച്ചക്കുതിരയിൽ

 

അപാരിജിതോ: അപുവിന്റെ അമ്മയും എന്റെ അമ്മയും

 

കൽക്കത്തയിലെ റോയൽപ്രസ്സിൽ

കത്തുമായി മുഖം വാടി

ഖിന്നനായി അപു

 

കണ്ണിമയനങ്ങാതെ

ശ്വാസത്തെ ഹൃദയത്തിന്റെ

കൂട്ടിൽ തെല്ലിട നിർത്തി

അമ്മ എന്നെ നോക്കി.

 

“എനിക്ക് നിലാവ് കാണണം”

 

വാക്കുകൾ തടയാൻ

ഭിത്തിപോലുമില്ലാത്ത

തുറസ്സിൽ

ഒറ്റയാക്കപ്പെട്ട നിലവിളിപോൽ

ശബ്ദം, ഘനസാന്ദ്രം

 

ആ ഷോട്ടിന് മണിക്‌ദാ

കട്ടു പറഞ്ഞു കാണണം

 

പൂര്‍ണ്ണരൂപം 2025 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

 

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

 

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌.

 

Leave A Reply