വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് കുത്തേറ്റു
വിശാഖപട്ടണം: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയെ കുത്തിപരുക്കേല്‍പ്പിച്ചു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. അക്രമിയെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഇടതുതോളില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം.
ടി.ഡി.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള കാന്റീനിലെ ജീവനക്കാരനാണ് സംഭവത്തിന് പിന്നിലെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിച്ചായിരുന്നു അക്രമി ജഗനെ സമീപിച്ചത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Andhra Pradesh: YSRCP chief Jagan Mohan Reddy stabbed on his arm by unidentified assailant at Visakhapatnam Airport today. More details awaited. pic.twitter.com/lUmmMiaQCi
— ANI (@ANI) October 25, 2018
Comments are closed.