ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് ജേക്കബ് സുമ രാജി പ്രഖ്യാപിച്ചത്. തന്റെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജനപ്രീതി ഇടിക്കുകയും ദക്ഷിണാഫ്രിക്കന്‍ സമ്പദ് വ്യവസ്ഥക്ക് മുറിവേല്‍പ്പിക്കുകയും ചെയ്ത അഴിമതി വിവാദങ്ങളില്‍ പെട്ട് നില്‍ക്കക്കള്ളിയില്ലാതെയാണ് ജേക്കബ് സുമ അധികാരം ഒഴിഞ്ഞത്. നിലവില്‍ ഡെപ്യൂട്ടി പ്രസിഡന്റായ സിറില്‍ റമഫോസ സുമയ്ക്ക് പകരക്കാരനായി അധികാരമേറ്റെടുക്കും.
രാജിവയ്ക്കാന്‍ സുമയോട് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. സ്വമേധയാ അധികാരത്തില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം നേരിടേണ്ടിവരുമായിരുന്നു. പാര്‍ട്ടി തീരുമാനത്തോട് യോജിക്കുന്നില്ലെങ്കിലും രാജിവക്കുകയാണെന്ന് സുമ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തോളമായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റാണ് സുമ. ആദ്യത്തെ അഞ്ചു വര്‍ഷത്തെ കാലയളവ് കഴിഞ്ഞ് രണ്ടാമതും അധികാരത്തിലേറുകയായിരുന്നു 75കാരനായ ജേക്കബ് സുമ.
Comments are closed.