എലിപ്പനി പ്രതിരോധമരുന്നിനെതിരെ പ്രചാരണം; ജേക്കബ് വടക്കാഞ്ചേരി അറസ്റ്റില്‍
കൊച്ചി: എലിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയ ചികിത്സകന്‍ ജേക്കബ് വടക്കാഞ്ചേരിയെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ഹാനികരമാണെന്നായിരുന്നു പ്രചാരണം. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുത്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സൈബല്‍സെല്ലിനെ ഡി.ജി.പി ചുമതലപ്പെടുത്തി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ ജേക്കബ് വടക്കാഞ്ചേരി വ്യാജപ്രചാരണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. ഐ.എം.എയും ജേക്കബ് വടക്കാഞ്ചേരിക്കെതിരെ രംഗത്തെത്തിയിരുന്നു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ പോലുള്ളവ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണെന്നാണ് ജേക്കബ് വടക്കാഞ്ചേരി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയത്.
Comments are closed.