തന്നെ മൗനിയാക്കാന്‍ നോക്കെണ്ടെന്ന് ജേക്കബ് തോമസ്
മൗനമായിരിക്കാന്‍ മനസ്സില്ലെന്ന് സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കെതിരെ സംസാരിക്കുമ്പോള്‍ മൗനിയാക്കാനുള്ള ശ്രമം ലോകത്ത് എല്ലായിടത്തുമുണ്ട്. നീന്തുന്നതു സ്രാവുകള്‍ക്കൊപ്പമാകുമ്പോള്‍ അതു സ്വാഭാവികമാണ്. പക്ഷേ, താന്‍ നീന്തല്‍ തുടരും. അഴിമതിവിരുദ്ധ ദിവസമാണ് അഴിമതിക്കെതിരെ സംസാരിച്ചത്. അഴിമതി വിരുദ്ധനിയമം നടപ്പിലാകുന്നുണ്ടെന്നു ജനം കരുതുന്നുണ്ടോയെന്നും നടപടിയിലെ ജേക്കബ് തോമസ് ചോദിച്ചു. സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന പ്രസ്താവനയുടെ പേരില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിവിരുദ്ധ ദിനത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണു സര്‍ക്കാരിനെതിരെ ജേക്കബ് തോമസ് സംസാരിച്ചത്. സംസ്ഥാനത്തു നിയമവാഴ്ചയും ക്രമസമാധാനവും തകര്‍ന്നുവെന്നായിരുന്നു പ്രസ്താവന. സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിനു കാരണം ഇതാണെന്നും, അഴിമതിക്കാര്‍ ഇവിടെ ഐക്യത്തിലാണ്. അവര്‍ക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ടു വെട്ടിയില്ലെങ്കിലും നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭീതി ഉണ്ടായാല്‍ പിന്നെ ഒരു വിസില്‍ബ്‌ളോവറും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്ഥാവനയാണ് അദ്ദേഹത്തിന്റെ സസ്‌പെഷനിലാക്കാന്‍ കാരണമായത്.
Comments are closed.