പ്രസാധക സ്ഥാപനത്തിൽ പൊലീസ് ഇടപെടൽ അപലപനീയം
ജേക്കബ്ബ് തോമസ് ഐ പി എസ് എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പ്രസാധകരായ തൃശൂര്‍ കറന്റ് ബുക്‌സില്‍ പൊലീസ് അന്വേഷണത്തിന്റെ ഭാഗമെന്ന നിലയില്‍ നടത്തിയ അന്വേഷണം അപലപനീയമാണെന്ന് ആള്‍ കേരള പബ്ലിഷേഴ്‌സ് ആന്റ് ബുക്ക് സെല്ലേഴ്‌സ് അസോസിയേഷന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എഡിറ്ററുടെയും പ്രൂഫ് റീഡര്‍മാരുടെയും സ്റ്റേറ്റ് മെന്റ് എടുക്കുകയും ജേക്കബ് തോമസുമായി പ്രസാധകന്‍ നടത്തിയ ആശയവിനിമയങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇത്് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കൈകടത്തലാണെന്ന് അസോസിയേഷന്‍ ഭാരവാഹികളായ രവി ഡി സി, ടി ജയചന്ദ്രന്‍, ആശ്രാമം ഭാസി എന്നിവര്‍ അഭിപ്രായപ്പെട്ടു.
Comments are closed.