ബ്രിട്ടീഷ് എഴുത്തുകാരൻ ഹെൻറി പാറ്റേഴ്സൺ അന്തരിച്ചു
ലണ്ടൻ : ‘ ജാക്ക് ഹിഗ്ഗിൻസ് ” എന്ന തൂലികാ നാമത്തിൽ പ്രശസ്തനായ ബ്രിട്ടീഷ് എഴുത്തുകാരൻ ഹെൻറി പാറ്റേഴ്സൺ ( 92 ) അന്തരിച്ചു. ‘ ദ ഈഗിൾ ഹാസ് ലാൻഡഡ് ” എന്ന ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നോവലിലൂടെയാണ് ഹെൻറി ലോകപ്രശസ്തനായത്.
അദ്ധ്യാപകനായിരിക്കെ 1959ൽ ‘ സാഡ് വിൻഡ് ഫ്രം ദ സീ ” എന്ന നോവലിലൂടെ എഴുത്ത് ആരംഭിച്ച ഹെൻറി 2017 വരെ 85 നോവലുകൾ രചിച്ചു. ഇവ 55 ലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കംസ് ദ ഡാർക് സ്ട്രേഞ്ചർ, ഹെൽ ഈസ് റ്റൂ ക്രൗഡഡ്, റ്റു ക്യാച്ച് എ കിംഗ്, റാത്ത് ഒഫ് ദ ലയൺ, എ പ്രെയർ ഫോർ ദ ഡയിംഗ് തുടങ്ങിയവയാണ് ഹെൻറിയുടെ മറ്റ് പ്രധാന നോവലുകൾ. 2017ൽ പുറത്തിറങ്ങിയ ദ മിഡ്നൈറ്റ് ബെൽ ആണ് ഹെൻറിയുടെ അവസാന നോവൽ.
Comments are closed.