DCBOOKS
Malayalam News Literature Website

കോവിഡിൽനിന്നു രക്ഷപ്പെട്ടെന്ന് ജെ.കെ. റൗളിങ്; വീഡിയോ

People Rowling

കൊറോണ വൈറസിന്റെ ലക്ഷണങ്ങളിൽ നിന്ന് താൻ പൂർണമായും സുഖം പ്രാപിച്ച വിവരം ആരാധകരുമായി പങ്കുവെച്ച് ഹാരി പോട്ടർ മാന്ത്രിക കഥകളുടെ സ്രഷ്ടാവ് ജെ.കെ. റൗളിംഗ്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന എല്ലാവിധ കോവിഡ് ലക്ഷണങ്ങളും തന്നെ വിട്ടുപോയെന്ന് വ്യക്തമാക്കി കൊണ്ടുള്ള ട്വീറ്റ് ആണ് തന്റെ ട്വിറ്റര്‍ പേജില്‍ റൗളിങ് പോസ്റ്റ് ചെയ്തത്‌. ടെസ്റ്റ് ചെയ്യാത്തതിനാൽ റൗളിങ്ങിന് രോഗം സ്ഥിരീകരിച്ചിരുന്നില്ല.

ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ മറികടക്കാൻ ഡോക്ടറായ ഭർത്താവ് പറഞ്ഞു നൽകിയ ‘ടിപ്സും’ റൗളിങ് ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

റൗളിങ് പങ്കുവെച്ച വീഡിയോ കാണാം

Comments are closed.