മഹത്തായ ഇന്ത്യന്‍ ക്ലാസ്സിക്കുകള്‍
മഹത്തായ ഇന്ത്യന്‍ ക്ലാസ്സിക്കുകളെന്ന് അറിയപ്പെടുന്ന മൂന്ന് ഗ്രന്ഥങ്ങളാണ് രാമായണം, മഹാഭാരതം, ഭഗവതം എന്നിവ. പണ്ഡിത-പാമരഭേദമന്യേ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ അവ പുനരാഖ്യാനം ചെയ്തിരിക്കുകയാണ് ഡി സി ബുക്‌സ്. ‘ഇതിഹാസ പുരാണത്രയം’എന്നപേരില്‍.!
പല ഭാഷകളിലും ഈ കൃതികളുടെ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും സംഗ്രഹങ്ങളും മുമ്പ് ഉണ്ടായിട്ടുെണ്ടങ്കിലും പുതിയ തലമുറയ്ക്ക് വായിക്കാനും ആസ്വദിക്കാനും അറിയാനും ഉതകുന്ന തരത്തില്‍ ഓരോ ഭാഗവും ഗദ്യരൂപത്തില്‍ ആഖ്യാനം ചെയ്ത് വായനക്ഷമതയോടെ അവതരിപ്പിച്ചിരിക്കുന്ന ഈ കൃതികളുടെ ആഖ്യാനരീതി മുമ്പുണ്ടായിട്ടില്ല.
വാല്മീകിരാമായണത്തെ മാത്രം അധികരിച്ച് രാമായണവും വ്യാസവിരചിതങ്ങളായ മഹാഭാരതെത്തയും ഭാഗവതപുരാണത്തെയും അധികരിച്ച് ഭാരത-ഭാഗവതകൃതികളും തയ്യാറാക്കിയിരിക്കുന്നു. ആയിരത്താണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന ഒരു ജീവിതസംസ്‌കാരത്തിന്റെ പ്രതിഫലനം മഹത്തായ ഈ ഭാരതീയകൃതികളില്‍ കാണാം. ഇന്ത്യന്‍ ജീവിതസങ്കല്പങ്ങളുടെ രേഖാചിത്രങ്ങള്‍ ഇതില്‍ ആലേഖനംചെയ്യപ്പെട്ടിരിക്കുന്നു.
ഡിമൈ 1/8 സൈസില്‍ അഞ്ചു വാല്യങ്ങളിലായി 5000 പേജുകളും ബഹുവര്‍ണ്ണ ചിത്രപേജുകളുമായി പ്രസിദ്ധീകരിക്കുന്ന ഈ ബൃഹദ് ഗ്രന്ഥത്തിന്റെ മുഖവില 5500 രൂപയാണ്. എന്നാല്‍ പ്രി പബ്ലിക്കേഷന്‍ വഴി ബുക്കുചെയ്യുന്നവര്‍ക്ക് 3333 രൂപയ്ക്ക് പുസ്തകം സ്വന്തമാക്കാവുന്നതാണ്. തവണകളായും തുക അടയ്ക്കാവുന്നതാണ്. (2000 + 1333= 3333 (30 ദിവസത്തിനുള്ളില്‍) രൂപ , 1000+1000+1500 = 3500 രൂപ (90 ദിവസത്തിനുള്ളില്‍) രണ്ടും മൂന്നും തവണകളായി അടയ്ക്കാം.) ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്കാണ് ഈ സുവര്‍ണ്ണാവസരമുള്ളത്.
ഡി സി ബുക്‌സിന്റെ https://onlinestore.dcbooks.com/ , http://prepublication.dcbooks.com/product/ithihasa-puranathrayam എന്ന ഓണ്‍ ലൈന്‍ സ്‌റ്റോറിലൂടെയും കേരളത്തിലുടനീളമുളള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളിലൂടെയും പ്രി ബുക്കിങ് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്ക് ചെയ്യുന്നതിനുമായി ബന്ധപ്പെടുക; 9947055000,9846133336 http://prepublication.dcbooks.com/product/ithihasa-puranathrayam /https://onlinestore.dcbooks.com/books/ithihasa-puranathrayam-5-volumes,
Comments are closed.