DCBOOKS
Malayalam News Literature Website

വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉപഗ്രഹം ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് 1.26 കിലോഗ്രാം മാത്രം ഭാരമുള്ള ഈ കുഞ്ഞന്‍ ഉപഗ്രഹം നിര്‍മ്മിച്ചത്.

കലാം സാറ്റ് വി 2 എന്നാണ് ഭാരം കുറഞ്ഞ ഈ ഉപഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വെച്ചായിരുന്നു ഉപഗ്രഹവിക്ഷേപണം. പന്ത്രണ്ടു ലക്ഷം രൂപ ചെലവഴിച്ച് ആറു ദിവസം കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഈ ഉപഗ്രഹം നിര്‍മ്മിച്ചത്. വിദ്യാഭ്യാസമേഖലയെ സഹായിക്കുവാന്‍ ലക്ഷ്യമിട്ടാണ് ഈ ഉപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

ഒരു സ്വകാര്യസ്ഥാപനം വികസിപ്പിച്ചെടുത്ത കൃത്രിമോപഗ്രഹം ആദ്യമായാണ് ഐ.എസ്.ആര്‍.ഒയില്‍ നിന്ന് വിക്ഷേപിക്കുന്നത്. 2017-ല്‍ 64 ഗ്രാം ഭാരമുള്ള ഗുലാബ് ജാമുന്‍ എന്ന ഉപഗ്രഹം നാസ വിക്ഷേപിച്ചിരുന്നുവെങ്കിലും അത് ഭ്രമണപഥത്തിലെത്തിയിരുന്നില്ല.

Comments are closed.