ഇരുട്ടിലെ പാട്ടുകള്‍
സച്ചിദാനന്ദന്‍
2021-22 കാലത്ത് ഞാന്‍ എഴുതാനിടവന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
ഈ ഇരുണ്ട നാളുകളെ ഞാന്‍ നേരിട്ടത് ഭക്തി-സൂഫി കവിതകള്‍ വിവര്‍ത്തനം ചെയ്തും ഈ കാലത്തെ ബിംബങ്ങളിലും വരികളിലും ആവാഹിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയും ഇക്കാലത്തെക്കുറിച്ചും വരുംകാലത്തിന്റെ പ്രതീക്ഷയെക്കുറിച്ചുമുള്ള രണ്ടു
ലോകകവിതാസമാഹാരങ്ങള്‍ ഇംഗ്ലിഷില്‍ പെന്‍ഗ്വിന്‍ ബുക്‌സിനുവേണ്ടി എഡിറ്റ് ചെയ്തും അറുപതിലേറെ ഓണ്‍ലൈന്‍ യോഗങ്ങളില്‍ പ്രസംഗിച്ചും കവിത വായിച്ചും അതിലേറെ വീഡിയോകള്‍ ചെയ്തുമാണ്.
ഡല്‍ഹിയില്‍ മഹാമാരിയുടെ രണ്ടാം തരംഗം മനുഷ്യരെ നിസ്സഹായരാക്കുകയും
അവിടത്തെ വായുമലിനീകരണം എന്നെ ശ്വാസകോശരോഗിയാക്കുന്ന ലക്ഷണങ്ങള്‍ കാണുകയും ചെയ്തപ്പോള്‍ ആരോഗ്യാഭയാര്‍ത്ഥികള്‍ എന്ന നിലയില്‍ ഞാനും ബിന്ദുവും കേരളത്തിലെ ഒരു നാട്ടിന്‍ പുറത്തെ ഒരു വീടുവാങ്ങി അതിലേക്ക് താമസം മാറ്റിയതാണ് ജീവിതത്തില്‍ സംഭവിച്ച വലിയ മാറ്റം.
ഇത് കുറിക്കുമ്പോള്‍ മഹാമാരി ഒട്ടൊന്നു പിന്‍വാങ്ങിയിട്ടുണ്ട്, അഥവാ അതിനെക്കുറിച്ചുള്ള ഭയം മനുഷ്യരില്‍ കുറഞ്ഞിട്ടുണ്ട്. പക്ഷേ, കാലാവസ്ഥാവ്യതിയാനവും ഇനിയും വരാവുന്ന മഹാമാരികളും പ്രളയങ്ങളും ഭീഷണമായ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയും നമ്മെ ഇപ്പോഴും ഭയചകിതരാക്കുന്നു. ഈ കവിതകളുടെ പൊതുവായ ഭാവത്തില്‍, പ്രത്യാശ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയിലും ഇരുള്‍ കലര്‍ന്നിട്ടുണ്ടെങ്കില്‍ അതിനുകാരണം ഞാനല്ല, ഈ കെട്ട കാലം തന്നെയാണ്. ആമുഖം കാലാവസ്ഥാ വ്യതിയാനവും മഹാമാരിയും പ്രളയവും ഭീഷണമായ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയും ഭയചകിതരാക്കിയ കാലത്തെ അടയാളപ്പെടുത്തുന്ന കവിതകള്‍.
പ്രശസ്ത കഥാകാരന്റെ കവിതാസമാഹാരം.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.