പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു
മുംബൈ ; ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. 54 വയസായിരുന്നു. വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ഇര്‍ഫാനെ കഴിഞ്ഞ ദിവസമാണ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാക്കിയത്. ഹോളിവുഡിലടക്കം നാൽപതിലേറെ സിനിമകളിൽ വേഷമിട്ടു.
ലൈഫ് ഓഫ് പൈ , പാന്‍സിംഗ് തോമര്‍ എന്ന ചിത്രങ്ങള്‍ക്ക് ദേശീയ ബഹുമതി അടക്കം ലഭിച്ചിരുന്നു. 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇർഫാന് 2011 ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്.
മരണ വാർത്ത ആദ്യ ട്വീറ്റ് ചെയ്തത് ചലച്ചിത്രകാരൻ ഷൂജിത്ത് സിർക്കാർ ആണ്. “എന്റെ പ്രിയപ്പെട്ട ഇർഫാൻ, നീ ഒരുപാട് പൊരുതി. എന്നും ഞാൻ നിന്നെയോർത്ത് അഭിമാനിക്കും. നമ്മൾ വീണ്ടും കാണും…” ഷൂജിത്തിന്റെ ട്വീറ്റിൽ പറയുന്നു.
രാജസ്ഥാനിലെ ജയ്പുരിൽ ജനിച്ച ഇർഫാൻ ചെറുപ്പത്തിൽ പ്രാദേശിക ക്രിക്കറ്റ് താരമായിരുന്നു. പിന്നീട് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. മുബൈയിലെത്തി. നിരവധി ടെലിവിഷൻ പരമ്പരകളിൽ വേഷമിട്ടതിനു ശേഷമാണ് സിനിമയിലെത്തിയത്. മീരാ നായരുടെ സലാം ബോംബെയാണ് ആദ്യ ചിത്രം.
Comments are closed.