DCBOOKS
Malayalam News Literature Website

പുതുവൈപ്പ് സമരക്കാര്‍ക്ക് തിരിച്ചടി; ഐഒസിക്ക് പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയ പുതുവൈപ്പ് സമരക്കാര്‍ക്ക് തിരിച്ചടി. പുതുവൈപ്പിലെ ഐഒസി പ്ലാന്റിന്റെ നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളി. ഐഒസിക്ക് പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ചു.

ഐഒസി പ്ലാന്റിന് സുരക്ഷ ഇല്ലെന്ന വാദവും കോടതി തള്ളി. ജീവനും സ്വത്തിനും പദ്ധതി ഭീഷണിയാണെന്ന വാദം നിലനില്‍ക്കില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ജസ്റ്റിസ് എം.എസ്.നമ്പ്യാരുടെ സിംഗിള്‍ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. പദ്ധതിക്ക് ആവശ്യമായ പരിസ്ഥിതികാനുമതി ഉണ്ടെന്നും കോടതി പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ കോടതി വിധിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് പുതുവൈപ്പ് സമരസമിതി നടത്തിയത്. പദ്ധതി നടപ്പിലാക്കാന്‍ ഒരിക്കലും സമ്മതിക്കില്ലെന്നും ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും പുതുവൈപ്പ് സമരക്കാര്‍ പറഞ്ഞു.

Comments are closed.