ഒ.വി വിജയന്‍ സ്മാരക പുരസ്‌കാരം-2019; കൃതികള്‍ ക്ഷണിക്കുന്നു
പാലക്കാട്: മലയാളസാഹിത്യത്തിലെ മികച്ച രചനകള്‍ക്ക് നല്‍കുന്ന ഒ.വി വിജയന്‍ സ്മാരക സമിതി പുരസ്‌കാരങ്ങള്‍ക്കായുള്ള കൃതികള്‍ ക്ഷണിച്ചു. നോവല്‍, കഥാസമാഹാരം, യുവകഥ എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2016 ജനുവരി 1-നും 2018 ഡിസംബര്‍ 31-നും ഇടയിലുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള നോവല്‍, കഥാസമാഹാരം എന്നിവ അയയ്ക്കാം. വിവര്‍ത്തനങ്ങള്‍ പാടില്ല. പ്രസാധകര്‍ക്കോ രചയിതാക്കള്‍ക്കോ രണ്ട് കോപ്പി വീതം പുസ്തകങ്ങള്‍ അയയ്ക്കാവുന്നതാണ്. പ്രായപരിധിയില്ല.
യുവകഥാപുരസ്‌കാരത്തിന് 2018 ഡിസംബര്‍ 31-ന് 35 വയസ്സ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. ഡിടിപി ചെയ്ത കഥയുടെ രണ്ടു പ്രതികള്‍ തപാല്‍മാര്‍ഗ്ഗം അയയ്ക്കാവുന്നതാണ്, രചനകള്‍ മൗലികവും ഇതുവരെ പ്രസിദ്ധീകരിച്ചുവന്നിട്ടില്ലാത്തതും ആയിരിക്കണം. വിവര്‍ത്തനങ്ങളും ആവരുത്. മത്സരഫീസ് ഇല്ല.
ഒ.വി വിജയന്‍ സ്മാരക സമിതിയായിരിക്കും സ്‌ക്രീനിങ് കമ്മിറ്റി. തെരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ വിലയിരുത്തി വിദഗ്ദ ജൂറി മികച്ചവ തെരഞ്ഞെടുക്കും. മികച്ച നോവലിനും കഥാസമാഹാരത്തിനും 25,000 രൂപയും പുരസ്‌കാരഫലകവും പ്രശസ്തിപത്രവും മികച്ച യുവകഥക്ക് 10000 രൂപയും പുരസ്‌കാരഫലകവും പ്രശസ്തിപത്രവുമാണ് സമ്മാനം.
രചനകള്‍ 2019 മെയ് 20-നകം ലഭിക്കത്തക്ക വിധം തപാലിലോ കൊറിയറിലോ അയയ്ക്കുക.കവറിനു മുകളില്‍ നോവല്‍/ കഥാമത്സരം എന്ന് രേഖപ്പെടുത്തിയിരിക്കണം.
വിലാസം: ഒ.വി വിജയന്‍ സ്മാരക പുരസ്‌കാരം, ഒ.വി വിജയന്‍ സ്മാരക സമിതി, തസ്രാക്ക്, കിണാശ്ശേരി പോസ്റ്റ്, പാലക്കാട്. പിന്‍: 678701.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പരുകള്‍: 9447153000, 9496132307, 7559852053
Comments are closed.