DCBOOKS
Malayalam News Literature Website

നീരവ് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് വായ്പയിനത്തില്‍ കോടികള്‍ തട്ടിയെടുത്ത കേസില്‍ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. സിബിഐയുടെ അപേക്ഷ പ്രകാരമാണ് ഇന്റര്‍പോള്‍ നോട്ടീസ് അയച്ചത്. നോട്ടീസ് അനുസരിച്ച് ഇന്റര്‍പോളിലെ അംഗരാജ്യങ്ങളില്‍ എവിടെയെങ്കിലും നീരവ് മോദിയുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കും.

നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയിനത്തില്‍ 13,400 കോടി രൂപയോളം തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ സിബിഐ അന്വേഷണസംഘം മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.

നീരവിനെ കണ്ടുകിട്ടുന്നതിനായി ഇന്റര്‍പോള്‍ മുഖാന്തിരം സിബിഐ കഴിഞ്ഞ ഫെബ്രുവരി 15-ന് തിരച്ചില്‍ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 23-ന് നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. എന്നാല്‍ രാജ്യം വിട്ട നീരവിന് ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

Comments are closed.