DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര വിദ്യാര്‍ത്ഥിദിനം

ആഗോളതലത്തില്‍ വിദ്യാര്‍ത്ഥി സമൂഹമാണ് ഈ ദിനാചരണത്തിന് മുന്‍കൈയെടുക്കുന്നത്. 1939-ല്‍ പ്രാഗ് സര്‍വ്വകലാശാലയില്‍ നടന്ന നാസി ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്

ആഗോളതലത്തില്‍ വിദ്യാര്‍ത്ഥി സമൂഹമാണ് ഈ ദിനാചരണത്തിന് മുന്‍കൈയെടുക്കുന്നത്. 1939-ല്‍ പ്രാഗ് സര്‍വ്വകലാശാലയില്‍ നടന്ന നാസി ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. ചെക് റിപ്പബ്ലിക്കിന്റെ 1918-ലെ സ്വാതന്ത്ര്യവാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച പ്രദര്‍ശനവേളയില്‍ ജാന്‍ഓപ്പിള്‍റ്റണ്‍ എന്ന വിദ്യാര്‍ത്ഥിക്ക് നാസി പട്ടാളത്തിന്റെ കൈയില്‍നിന്നും വെടിയേറ്റു. നവംബര്‍ 11-ന് അദ്ദേഹം മരിച്ചു. നവംബര്‍ 15-ന് മൃതദേഹം സംസ്‌കരിച്ചു. അനേകം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ആ ശവസംസ്‌കാരചടങ്ങ് നാസിവിരുദ്ധപ്രകടനത്തിലേക്കു നയിച്ചു. നാസിസൈന്യം 1200 വിദ്യാര്‍ത്ഥികളെ വിചാരണപോലും ചെയ്യാതെ കോണ്‍സെന്‍ട്രെഷന്‍ ക്യാമ്പിലേക്ക് അയച്ചു. 9 വിദ്യാര്‍ത്ഥികളെ വിചാരണ പോലും ചെയ്യാതെ 1939 നവംബര്‍ 17-ന് വെടിവെച്ചു കൊന്നു. 1941 നവംബര്‍ 17-ന് ലണ്ടനില്‍ വിദ്യാര്‍ത്ഥിദിനം ആചരിച്ചു. 2004-ല്‍ ഇന്ത്യയിലെ മുംബൈയില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ അന്താരാഷ്ട്രസംഘടനയാണ് നവംബര്‍ 17 അന്താരാഷ്ട്ര വിദ്യാര്‍ത്ഥിദിനമായി ആചരിക്കുവാന്‍ തീരുമാനമെടുത്തത്.

Comments are closed.