അന്താരാഷ്ട്ര കാവ്യോത്സവം നാളെ; ഫലസ്തീൻ, ലക്ഷദ്വീപ് കവിതകളോടെ കാവ്യോത്സവത്തിന് തുടക്കമാവും
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡി സി ബുക്സും സംയുക്തമായി മെയ് 28 ന് അന്താരാഷ്ട്ര കാവ്യോത്സവം സംഘടിപ്പിക്കുന്നു. കവി സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് കാവ്യോത്സവം ഒരുക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. രവി ഡിസി, എ പ്രദീപ് കുമാര്‍, പ്രൊഫ. കെ. സച്ചിദാനന്ദന്‍, എ.കെ അബ്ദുല്‍ ഹക്കീം എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
സമയക്രമം അറിയുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ക്ലിക്ക് ചെയ്യൂ
ഇന്ത്യയിലെ പ്രമുഖ കവികളോടൊപ്പം അയർലൻഡ്, ഇസ്രായേൽ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ് , പലസ്തീൻ, ഗ്രീസ്, ഇറ്റലി, ഓസ്‌ട്രേലിയ, ഫിലിപ്പൈൻ തുടങ്ങി 9 രാജ്യങ്ങളില്‍ നിന്നായി 50 -ലധികം എഴുത്തുകാര്‍ ചടങ്ങില്‍ പങ്കെടുക്കും. ബാലചന്ദ്രൻ ചുള്ളിക്കാട്, കെ ജി ശങ്കരപ്പിള്ള, പ്രഭാവർമ്മ, വീരാൻ കുട്ടി, എം ബി മനോജ്, മനോജ് കുറൂർ, എം ആർ രേണുകുമാർ, വി എം ഗിരിജ, കല്പറ്റ നാരായണൻ, പി രാമൻ, മുരുകൻ കാട്ടാക്കട, റഫീക്ക് അഹമ്മദ്, അനിത തമ്പി, ആര്യ ഗോപി, സെബാസ്റ്റ്യൻ, എസ് കലേഷ്, അൻവർ അലി, പി പി രാമചന്ദ്രൻ, അമ്മു ദീപ, കെ വി സുമിത്ര, ശിവകുമാർ അമ്പലപ്പുഴ, അമാൻഡ ബെൽ (അയര്‍ലന്‍ഡ്), കുട്ടി രേവതി (ഡോ. എസ്. രേവതി) , അമീർ ഓർ (ഇസ്രായേല്‍), നിഷി ചൗള (ഡല്‍ഹി/യുഎസ്എ), സല്‍മ (തമിഴ്നാട്), ഹേമംഗ് ദേശായി (ഗുജറാത്ത്), ലെസ് വിക്സ്(ഓസ്‌ട്രേലിയ) തുടങ്ങി ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നമുള്ള കവികള്‍ പരിപാടിയുടെ ഭാഗമാകും.
മെയ് 28 ന് രാവിലെ പത്തു മുതൽ ഡി സി ബുക്സിന്റെ യു ട്യൂബ് ചാനലിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും കാവ്യോത്സവം കാണാവുന്നതാണ്.
സമയക്രമം അറിയുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ക്ലിക്ക് ചെയ്യൂ
Comments are closed.