DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര സാക്ഷരതാദിനം

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ എട്ട് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിച്ചുവരുന്നു. 1965-ല്‍ നിരക്ഷരതാ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ചേര്‍ന്നു. ഇറാനില്‍ ചേര്‍ന്ന ഈ സമ്മേളനം സെപ്തംബര്‍ എട്ടിനാണ് ആരംഭിച്ചത്. ഇതിന്റെ സ്മരണ നിലനിര്‍ത്താനും ലോകവ്യാപകമായും സാക്ഷരതയുടെ പ്രാധാന്യം വിശദീകരിക്കുന്നതിനുമായി യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ 1966 മുതല്‍ സാക്ഷരതാ ദിനം ആചരിക്കുന്നു.

ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുകയെന്നതാണ് ആ ദിനാചരണത്തിന്റെ ലക്ഷ്യം.സാക്ഷരത വ്യക്തികളുടെ വിമോചനത്തിനും വികാസത്തിനുമുള്ള മാര്‍ഗമാണ്. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യമായ എഴുത്തും വായനയും ഗണിതവും ഉള്‍പ്പെടെയുള്ള അറിവുകളും നൈപുണികളും ആര്‍ജിക്കുകയും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവികസനത്തിന് ഈ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ ആധുനിക സമൂഹത്തില്‍ സാക്ഷരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.

Comments are closed.