DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര ഐക്യദാര്‍ഢ്യദിനം

നാനാത്വത്തില്‍ ഏകത്വം എന്ന ആദര്‍ശത്തിലൂന്നി എല്ലാ വര്‍ഷവും ഡിസംബര്‍ 20-ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യദിനമായി ആചരിക്കപ്പെടുന്നു. ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ മനുഷ്യസമൂഹം ഒന്നാകെ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടതിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനും ഈ ദിനാചരണം ലക്ഷ്യമാക്കുന്നു. ആഗോളീകരണത്തിന്റെയും വര്‍ദ്ധിതമായ അസമത്വത്തിന്റെയും വെളിച്ചത്തില്‍ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം പ്രാവര്‍ത്തികമാക്കണമെങ്കില്‍ കുറേക്കൂടി ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസന നേട്ടങ്ങള്‍ കൈവരിക്കാനാവൂ. ഇതിന്റെ അടിസ്ഥാനത്തില്‍ 2005 ഡിസംബര്‍ 22-ന് ചേര്‍ന്ന ഐക്യരാഷ്ട്ര പൊതുസഭ എല്ലാവര്‍ഷവും ഡിസംബര്‍ 20 അന്താരാഷ്ട്ര ഐക്യദാര്‍ഢ്യദിനമായി ആചിരിക്കുന്നതിനു പ്രഖ്യാപിച്ചു.

Comments are closed.