ഇന്ന് അന്താരാഷ്ട്ര യോഗദിനം
ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നു. ഭാരതത്തില്‍ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പര്‍ശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരാര്‍ദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ജൂണ്‍ 21-ന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.
2014 ഡിസംബര്‍ 11-ന് ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരമാണ് യോഗ ആചരിക്കാന്‍ പ്രഖ്യാപനം നടന്നത്. ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 2014 സെപ്റ്റംബര്‍ 27 ന് നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്. 2015 ജൂണ്‍ 21-ന് ആദ്യ യോഗദിനം ആചരിച്ചു. വിവിധ രാജ്യങ്ങളില്‍ യോഗദിനം അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നുണ്ട്.
Comments are closed.