DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര സമാധാനദിനം

യുദ്ധവും അക്രമവുമില്ലാത്ത, സമാധാനവും ശാന്തിയും നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ദിനമാണിന്ന്

യുദ്ധവും അക്രമവുമില്ലാത്ത, സമാധാനവും ശാന്തിയും നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ദിനമാണിന്ന്. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്താനായി ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ലോകസമാധാന ദിനമായി ആചരിക്കുന്നു. 1981-ല്‍ മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസം ആചരിക്കാന്‍ ആരംഭിച്ചത്. വിവിധ രാജ്യങ്ങളും രാഷ്ട്രീയ സംഘടനകളും പട്ടാളക്യാമ്പുകളും സെപ്റ്റംബര്‍ 21 സമാധാനദിനമായി ആചരിക്കുന്നു.

സമാധാന ദിനാചരണത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സെപ്റ്റംബര്‍ 21ന് ഒരു സമാധാന ബെല്‍ മുഴങ്ങും. ലോകസമാധാനം നീണാള്‍ വാഴട്ടെ എന്ന് വശങ്ങളില്‍ എഴുതിച്ചേര്‍ത്ത ആ ബെല്‍ ആഫ്രിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലെയും കുട്ടികള്‍ സമ്മാനിച്ച നാണയത്തുട്ടുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്.

Comments are closed.