DCBOOKS
Malayalam News Literature Website

ഓർക്കുക, നാളെ നമുക്കും വയസ്സാകും; ഇന്ന് ലോക വൃദ്ധജനദിനം

ഒരു ആയുഷ്‌കാലം മുഴുവന്‍ സമൂഹത്തെ സേവിച്ചവരാണ് വൃദ്ധജനങ്ങള്‍. വാര്‍ദ്ധക്യകാലപരിചരണം വൃദ്ധരുടെ അവകാശമാണ്. അതോടൊപ്പം അവരുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ പഠനങ്ങളും വേണ്ടത്രയുണ്ടായിട്ടില്ല. ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് 1999 അന്താരാഷ്ട്ര വൃദ്ധജനവര്‍ഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്. തുടര്‍ന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി തീരുമാനപ്രകാരം 1991 മുതല്‍ ഒക്ടോബര്‍ 1ന് ലോക വൃദ്ധ്യജനദിനമായി ആചരിച്ചുവരുന്നു.

Comments are closed.