DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2023 ; ലോംഗ് ലിസ്റ്റ് പ്രഖ്യാപിച്ചു, പട്ടികയില്‍ ആദ്യമായി ഇടംനേടി തമിഴ് നോവല്‍

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനായുള്ള (Booker Prize) ലോംഗ് ലിസ്റ്റില്‍ ഇടംനേടി 13 നോവലുകള്‍. പട്ടികയില്‍ ആദ്യമായി ഇടംനേടി തമിഴ് നോവല്‍. പെരുമാള്‍ മുരുകന്റെ ‘പൈര്‍’എന്ന പുസ്തകമാണ് ഇടംപിടിച്ചത്. അനിരുദ്ധന്‍ വാസുദേവനാണ് പുസ്തകം തമിഴില്‍ നിന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. തമിഴിന് പുറമേ ബള്‍ഗേറിയന്‍, കാറ്റലന്‍ എന്നീ ഭാഷകളില്‍ നിന്നുള്ള പുസ്തകവും ഈ വര്‍ഷം ആദ്യമായാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനായുള്ള പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുന്നത്. GauZ’, Zou Jingzhi and Amanda Svensson എന്നിവരുടെ ഇംഗ്ലീഷ് നോവലുകളും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

50,000 പൌണ്ട് ആണ് ബുക്കര്‍ സമ്മാന തുക. വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍ക്ക് സമ്മാനം ലഭിക്കുമ്പോള്‍ രചയിതാവിനും വിവര്‍ത്തകര്‍ക്കും തുക തുല്യമായി വിഭജിക്കപ്പെടും.

പട്ടികയിൽ ഇടംനേടിയ പുസ്തകങ്ങൾ

  • ‘Boulder’ by Eva Baltasar, translated from Catalan by Julia Sanches
  • ‘Whale’ by Cheon Myeong-kwan, translated from Korean by Chi-Young Kim
  • ‘The Gospel According to the New World’ by Maryse Condé, translated from French by Richard Philcox
  • ‘Standing Heavy’ by GauZ’, translated from French by Frank Wynne
  • ‘Time Shelter’ by Georgi Gospondinov, translated from Bulgarian by Angela Rodel
  • ‘Is Mother Dead’ by Vigdis Hjorth, translated from Norwegian by Charlotte Barslund
  • ‘Jimi Hendrix Live in Lviv’ by Andrey Kurkov, translated from Russian by Rueben Woolley
  • ‘The Birthday Party’ by Laurent Mauvignier, translated from French by Daniel Levin Becker
  • ‘While We Were Dreaming’ by Clemens Meyer, translated from German by Katy Derbyshire
  • ‘Pyre’ by Perumal Murugan, translated from Tamil by Aniruddhan Vasudevan
  • ‘Still Born’ by Guadalupe Nettel, translated from Spanish by Rosalind Harvey
  • ‘A System so Magnificent It Is Blinding’ by Amanda Svensson, translated from Swedish by Nichola Smalley
  • ‘Ninth Building’ by Zou Jingzhi, translated from Chinese by Jeremy Tiang

ഫ്രഞ്ച്-മൊറോക്കന്‍ നോവലിസ്റ്റ് ലെയ്ല സ്ലിമാനിയാണ് അധ്യക്ഷയായ ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്. യുക്രേനിയനില്‍ നിന്നുള്ള ബ്രിട്ടനിലെ പ്രമുഖ സാഹിത്യ വിവര്‍ത്തകരില്‍ ഒരാളായ യുലീം ബ്ലാക്കര്‍, ബുക്കര്‍ പുരസ്‌കാരത്തിനായുള്ള ഷോര്‍ട്ട്ലിസ്റ്റില്‍ ഇടംനേടിയ മലേഷ്യന്‍ നോവലിസ്റ്റായ ടാന്‍ ട്വാന്‍ എങ്, ന്യൂയോര്‍ക്കറിലെ സ്റ്റാഫ് എഴുത്തുകാരനും നിരൂപകനുമായ പരുള്‍ സെഹ്ഗല്‍, ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലിറ്റററി എഡിറ്റര്‍ ഫ്രെഡറിക് സ്റ്റുഡ്മാന്‍ എന്നിവരാണ് ജൂറിയിലെ അംഗങ്ങള്‍.

ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ഏപ്രില്‍ 18 ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2023 മെയ് 23-ന് ലണ്ടനിലെ സ്‌കൈ ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങിലാണ് അന്തിമഫലപ്രഖ്യാപനം.

Comments are closed.