DCBOOKS
Malayalam News Literature Website

മുത്തലാഖ് ബില്‍ രാജ്യസഭ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍പരിഗണിക്കുന്നത് രാജ്യസഭ നാളത്തേക്ക് മാറ്റി.ബില്ലില്‍മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസും എസ്പിയും ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസാക്കിയെടുക്കല്‍ എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് സമവായ ചര്‍ച്ചകളെ മുന്‍നിര്‍ത്തി ബില്‍പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.

മുത്തലാഖ് ചൊല്ലുന്നത് ജാമ്യമില്ലാത്ത കുറ്റമാക്കി മാറ്റുന്ന വ്യവസ്ഥയില്‍ ഭേദഗതി വരുത്തിയാല്‍ ബില്ലിനെ കോണ്‍ഗ്രസ് പിന്തുണച്ചേക്കും. സ്ഥിരം സമിതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ബില്‍ വിടണമെന്നാണ് മറ്റ് പാര്‍ട്ടികളുടെ ആവശ്യം.സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിനൊപ്പം കോണ്‍ഗ്രസും നില്‍ക്കുമെന്ന സാഹചര്യത്തിലാണ് ബില്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റാന്‍ ആലോചനനടന്നത്.

ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്ഇബിദ്ദത്ത്) ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ബില്‍ നേരത്തെ ലോകസഭ പാസാക്കിയിരുന്നു. ബില്ലിലെ വ്യവസ്ഥപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയശേഷം ശബ്ദവോട്ടോടെയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്.

എന്നാല്‍ ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

Comments are closed.