ക്രിസ്മസ് കേക്ക് വീട്ടില്‍ ഒരുക്കാം
കേക്കില്ലാതെ എന്ത് ക്രിസ്മസ് ആഘോഷം? ഇത്തവണ ക്രിസ്മസ് കേക്ക് വീട്ടില്‍ ഒരുക്കിയാലോ? എങ്കില്‍ ഡേറ്റ്സ് ആന്റ് വാള്‍നട്ട് കേക്കിന്റെ ഒരു അടിപൊളി പാചകക്കൂട്ട് ഇതാ. ‘ഇന്നസെന്റിന്റെ ഓര്‍മ്മകളും ആലീസിന്റെ പാചകവും’ എന്ന പുസ്തകത്തില്‍ നിന്നും
ഡേറ്റ്‌സ് ആന്റ് വാള്‍നട്ട് കേക്ക്
ചേരുവകള്‍
മുട്ട – 3 എണ്ണം
മൈദ – 1 കപ്പ്
വെണ്ണ – 1 കപ്പ്
ഈന്തപ്പഴം (അരിഞ്ഞത്) – 1/2 കപ്പ്
വാള്‍നട്ട് (അരിഞ്ഞത് ) – 1/2 കപ്പ്
ഉപ്പ് – ഒരു നുള്ള്
ബേക്കിങ് പൗഡര്‍ -1 ടീസ്പൂണ്‍
പഞ്ചസാര – 1 കപ്പ് ( പൊടിച്ചത് )
പാകം ചെയ്യുന്ന വിധം;
വെണ്ണയും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക. ഇതിലേക്കു മുട്ട ഓരോന്നായി ചേര്‍ത്തടിക്കുക. ഈ കൂട്ടിലേക്ക് അരിഞ്ഞ ഈന്തപ്പഴവും വാല്‍നട്ടും ഒരുമിച്ചരിച്ചെടുത്ത ഉപ്പ്, മൈദ, ബേക്കിങ് പൗഡര്‍ ഇവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
അടിക്കട്ടിയുള്ള നോണ്‍സ്റ്റിക്ക് പാത്രത്തില്‍ വെണ്ണ തടവി ചൂടായാല്‍ കൂട്ടൊഴിച്ച് ഓടിനുമീതെ ചെറുതീയില്‍ അടച്ചുവച്ച് ചുട്ടെടുക്കുക. അല്ലെങ്കില്‍ പ്രീഹീറ്റ് ചെയ്ത അവ്‌നില്‍ 200 ഡിഗ്രിയില്‍ 10-15 മിനിറ്റ് വച്ചു ചുട്ടെടുക്കുക.
ക്രിസ്മസ്, പെരുന്നാള്‍, ഓണം തുടങ്ങിയ ആഘോഷങ്ങളുടെ ഓര്‍മ്മകള്‍ ഒരു ലഹരിയായികൊണ്ടുനടക്കുന്ന മലയാളത്തിന്റെ ഇഷ്ടനടന്‍ ഇന്നസെന്റിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ ഓര്‍മ്മകളും ഭാര്യ ആലീസിന്റെ പാചകക്കുറിപ്പുകളുമടങ്ങിയ സവിശേഷ പുസ്തകമാണ് ‘ഇന്നസെന്റിന്റെ ഓര്‍മ്മകളും ആലീസിന്റെ പാചകവും’.
കൂടുതല്‍ പാചക്കുറിപ്പുകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.