കുറുപ്പ് ഇപ്പോള് നാട്ടിലോ വിദേശത്തോ നരകത്തിലോ?
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി മലയാളികൾക്ക് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്ന പേരാണ് സുകുമാരക്കുറുപ്പ്. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ സിനിമ ചർച്ചകൾ കൊഴുത്തതോടെയാണ് കൊല്ലപ്പെട്ട ചാക്കോയുടെയും കൊലയാളിയായ സുകുമാരക്കുറുപ്പിന്റെയും ജീവിതം വീണ്ടും ചര്‍ച്ചയായത്. കോൺഗ്രസ്സ് നേതാവും അധ്യാപകനുമായിരുന്ന പ്രൊഫ.ജി ബാലചന്ദ്രന്റെ ആത്മകഥ “ഇന്നലെയുടെ തീരത്ത് ” രാഷ്ട്രീയവും സാഹിത്യവും സാംസ്‌കാരികവും സാമൂഹികവുമായ വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. സുകുമാരക്കുറുപ്പും ചാക്കോ വധവുമൊക്കെ ഈ ആത്മകഥയില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്.
സുകുമാരക്കുറുപ്പ് ! കുറുപ്പ് എന്ന സിനിമയ്ക്ക് വേണ്ടി ദുൽഖർ മുഖ്യനടനായി വേഷമിടുന്നതോടെ ചാക്കോ വധവും സുകുമാരക്കുറുപ്പും വീണ്ടും ചർച്ചയാവുകയാണ്.! 1984 ജനുവരി 23. സുകുമാരക്കുറുപ്പിന്റെ പൈശാചികത ആരും മറന്നിട്ടില്ല. ഫിലിം റെപ്രസെന്റേറ്റീവായിരുന്ന ചാക്കോയൊ ചുട്ടുകൊന്ന സുകുമാര കുറുപ്പ് . ഫിലിം റപ്രസൻ്റേറ്റീവ് ആയി ജോലി കിട്ടിയ ശേഷം ചാക്കോ കല്യാണം കഴിച്ചു. അവര് താമസിച്ചിരുന്നത് എന്റെ വീടിന് 50 മീറ്റര് മാത്രം അകലെയാണ്. വൈഎംസിഎയ്ക്കും മാര്ത്തോമ്മാ പള്ളിക്കും വടക്കുമാറിയുള്ള ചാത്തനാട്ട് കോളനിക്കടുത്ത്. ഫിലിം റെപ്രസെന്റേറ്റീവായതുകൊണ്ട് ചാക്കോയ്ക്ക് ഫിലിം പെട്ടിയുമായി പല തിയേറ്ററുകളിലും പോകേണ്ടിവരും. ചാക്കോ അവസാനമായി എത്തിയത് കരുവാറ്റയിലെ ഹരി തിയേറ്ററിലാണ്. കെണി എന്ന സിനിമയുടെ സെക്കന്റ്ഷോയുടെ കളക്ഷന് റിപ്പോര്ട്ട് പരിശോധിച്ചു. രാത്രി പത്തര മണിയായി. കൈ കാട്ടിയപ്പോൾ ബസ് നിര്ത്തിയില്ല. കാലന് കാറിന്റെ രൂപത്തില് വന്നു .! പാവം ചാക്കോ കാറില് കയറി. കാറില് ഡ്രൈവറെ കൂടാതെ രണ്ടുപേര് കൂടിയുണ്ട്. പുറികിലിരുന്നവര് ചാക്കോയുടെ വായ്ക്കും കഴുത്തിനും കുത്തിപ്പിടിച്ചു ചരടിട്ട് ശ്വാസം മുട്ടിച്ചു. വായില് മദ്യം ഒഴിച്ചു. . ചാക്കോ ഞെരിഞ്ഞു പിടഞ്ഞു മരിച്ചു. മാവേലിക്കര ചെറിയനാട്ടുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ചാക്കോയുടെ കൈ സ്റ്റിയറിംഗില് പിടിപ്പിച്ചു. അത് സുകുമാരക്കുറുപ്പിന്റെ വീടായിരുന്നു. വളരെ വലിയ വീട്. ചാക്കോയുടെ മൃതശരീരം വീട്ടിനകത്തു കൊണ്ടുപോയി സുകുമാരക്കുറുപ്പിന്റെ മുണ്ടും ഷര്ട്ടും ധരിപ്പിച്ചു. മുഖത്തും ശരീരത്തിലും പെട്രോള് ഒഴിച്ചു കത്തിച്ചു.എന്നിട്ട് ആ കരിഞ്ഞ ശരീരം വീണ്ടുമെടുത്തു ഡ്രൈവിംഗ് സീറ്റില് ഇരുത്തി. ഉന്തിത്തള്ളി കുറച്ചുദൂരെയുള്ള ഒരു പാടത്തിനടുത്ത് കൊണ്ടുചെന്ന് കാര് കത്തിച്ചു. അയല്ക്കാരാരും ഇല്ലാത്ത പ്രദേശം. പോരാത്തതിന് അര്ദ്ധരാത്രിയും. കാറും ചാക്കോയും കരിഞ്ഞു. സുകുമാരക്കുറുപ്പിന്റെ കാര് കത്തിയെന്നും അയാള് അപകടത്തില്പ്പെട്ട് മരിച്ചെന്നും അടുത്ത ബന്ധുവായ ഭാസ്കരന് നായര് പിറ്റേന്ന് കരഞ്ഞുകൊണ്ട് ഓടിനടന്നു പറഞ്ഞു. അയാളുടെ ശരീരത്തില് പൊള്ളലേറ്റിരുന്നു.
Comments are closed.