പ്രൊഫ.ജി ബാലചന്ദ്രന്റെ ആത്മകഥ “ഇന്നലെയുടെ തീരത്ത് ” ; പുസ്തകപ്രകാശനം നവംബര്‍ 15ന്
കോൺഗ്രസ്സ് നേതാവും അധ്യാപകനുമായിരുന്ന പ്രൊഫ.ജി ബാലചന്ദ്രന്റെ ആത്മകഥ “ഇന്നലെയുടെ തീരത്ത് ” നവംബര്‍ 15ന് പ്രകാശനം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും കവി പ്രഭാവര്‍മ്മ പുസ്തകം സ്വീകരിക്കും.
രാഷ്ട്രീയവും സാഹിത്യവും സാംസ്‌കാരികവും സാമൂഹികവുമായ വിവിധ തലങ്ങളിലൂടെ ഈ ആത്മകഥ സഞ്ചരിക്കുന്നുണ്ട്. ഏഴര പതിറ്റാണ്ടുകാലത്തെ ജീവിതത്തിന്റെ ഓർമ്മപ്പുസ്തകമാണിത്. സ്‌നേഹത്തിന്റെ പനിനീർപ്പൂക്കളും വിദ്വേഷത്തിന്റെ കാരമുള്ളുകളും ഈ പുസ്തകത്തിൽ വായനക്കാർക്ക് കാണുവാൻ സാധിക്കും. കോളേജ് അദ്ധ്യാപകജീവിതവും രാഷ്ട്രീയ-സാഹിത്യരംഗത്തെ പ്രവർത്തനവും എഴുത്തുകാരൻ കണ്ടറിഞ്ഞ നേതാക്കളുടേയും ഗുരുനാഥന്മാരുടേയും മഹത്വവും വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സൗഹൃദങ്ങളും ഇതിൽ കോറിയിട്ടിട്ടുണ്ട്. . ഒരു കാലഘട്ടത്തിന്റെ വെമ്പലുകളും നൊമ്പരങ്ങളും അഭിനിവേശങ്ങളും തിന്മകളും അഭിരുചിഭേദങ്ങളും മറ്റും അഭിവ്യഞ്ജിപ്പിക്കുന്ന ഈ ആവിഷ്‌കരണം വായനക്കാരുടെ ജീവിതാവബോധത്തിനു വികാസമരുളുന്നു .
പ്രൊഫ.ജി ബാലചന്ദ്രന്റെ ആത്മകഥ “ഇന്നലെയുടെ തീരത്ത് ” വാങ്ങാം
Comments are closed.