DCBOOKS
Malayalam News Literature Website

അനന്തപത്മനാഭന്റെ ‘ഇനിയും നഷ്ടപ്പെടാത്തവര്‍’; പ്രീബുക്കിങ് ആരംഭിച്ചു

അനന്തപത്മനാഭന്റെ ‘ഇനിയും നഷ്ടപ്പെടാത്തവര്‍’ എന്ന കഥകളുടെ സമാഹാരത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും 150 രൂപ വിലയുള്ള പുസ്തകം 130 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാം.

പ്രശസ്ത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ മകൻ എഴുതിയ ചെറുകഥകളുടെ സമാഹാരമാണ് ഇനിയും നഷ്ടപ്പെടാത്തവർ. ഒരു പിടി വാടാമലരുകൾ, ഭിക്ഷ, പൂച്ചക്കുട്ടി, തിമ്മയ്യ, കലശം, ഒരു തൊട്ടാവാടിചരിതം തുടങ്ങി പത്ത് ചെറുകഥകളാണ് ഉള്ളടക്കം. രണ്ട് പതിറ്റാണ്ട് മുമ്പ് കഥാകൃത്ത് എം. സുകുമാരൻ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പിന് അവതാരികയെഴുതിയതിലെ അവസാനവാക്യം ഇങ്ങിനെയാണ്: ആരെല്ലാമോ അവനെഴുതുന്ന കഥകൾ വായിക്കാറുണ്ട്. ഏതെല്ലാമോ ഹൃദയങ്ങളിൽ അവന്റെ വരികൾ വെയിലും നിലാവും പരത്തുന്നു.

സിനിമയെയും സാഹിത്യത്തെയും ഇഷ്ടപ്പെടുന്നവർക്ക് ഇനിയും നഷ്ടപ്പെടാത്ത ഒരു ഗന്ധത്തിന്റെ പേരാണ് പി.പത്മരാജൻ. അദ്ദേഹത്തിന്റെ സാന്നിധ്യം ഈ ഭൂമിയിൽ പലതരത്തിൽ ബാക്കിയുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് മലയാളികളിൽ അധികവും. പത്മരാജന്റെ തുടർച്ചയാണ് മകൻ അനന്തപത്മനാഭൻ. ഇതിനകം തന്നെ എഴുത്തിന്റെ ലോകത്ത് കൈയ്യൊപ്പിട്ട അനന്തന്റെ കഥകളുടെ സമാഹാരമാണ് ‘ഇനിയും നഷ്ടപ്പെടാത്തവർ’. ആ പേരിൽപ്പോലുമുണ്ട് ഒരു പത്മരാജൻ സ്പർശം.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പത്മരാജന്റെ മുഴുവന്‍ കൃതികളും വായിക്കാന്‍ സന്ദര്‍ശിക്കുക

*വ്യവസ്ഥകള്‍ ബാധകം

Leave A Reply