DCBOOKS
Malayalam News Literature Website

വീരാന്‍കുട്ടിയുടെ കവിതാസമാഹാരം ‘ഇനിയുള്ള ദിവസങ്ങള്‍’; പുസ്തകചര്‍ച്ച ഡിസംബര്‍ 11ന്

വീരാന്‍കുട്ടിയുടെ ‘ഇനിയുള്ള ദിവസങ്ങള്‍’ എന്ന പുതിയ കവിതാസമാഹാരത്തെ മുന്‍നിര്‍ത്തി നടക്കുന്ന ചര്‍ച്ച നാളെ (11 ഡിസംബര്‍ 2021 ശനി). ഉച്ചതിരിഞ്ഞ് 2.30 മുതല്‍
പനമരം കൈതക്കല്‍ കുറുവ ഫാമിലി റെസ്റ്ററന്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കവിത വായന, പുസ്തകസംസാരം, ബുക് സൈനിങ് സെഷന്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വയനാട്ടിലെ വായനക്കാരും എഴുത്തുകാരും പരിപാടിയുടെ ഭാഗമാകും. ഡി സി ബുക്‌സാണ് പ്രസാധകര്‍.

ദെെവം സാനിറ്റോറിയമായി മാറ്റിയ ഒരു ലോകത്തിരുന്ന് എഴുതുകയാണ് കവി. ചിത്രശലഭം സ്വന്തം ചിറകിനാല്‍ത്തന്നെ വീശുന്പോലൊരു ശ്രമം. ആ ചിറകടി വായുവിലുണ്ടാക്കുന്ന നിസ്സാരമായ കന്പനം പതുക്കെ സഞ്ചരിച്ച് ഒരുനാള്‍ നമ്മെയും വന്നുതൊടും. അവതാരിക-ഡോ.ഇ. വി. രാമകൃഷ്ണന്‍. ഛായാപടത്തില്‍, ഇനിയുള്ള ദിവസങ്ങള്‍, ജീവന്‍റെ ചിത്രകാരി, മേഘസന്ദേശം, അദൃശ്യജീവിതം, വീഴാന്‍നേരത്ത്, പ്രതിമബുദ്ധന്‍, മുറിജീവിതം തുടങ്ങിയ 60കവിതകളുടെ സമാഹാരമാണ് ‘ഇനിയുള്ള ദിവസങ്ങള്‍’.

Comments are closed.