മുഗൾ സാമ്രാജ്യകാലത്തെ ഭരണസംവിധാനങ്ങളും മതേതരത്വ ചിന്തകളും ഇന്നും ഇന്ത്യ പിന്തുടരുന്നു: റാണ സഫ്വി
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ എഴുത്തോല വേദിയിൽ ‘ഇന്ത്യ മുഗൾ സാമ്രാജ്യപശ്ചാത്തലത്തിന് കീഴിൽ’ എന്ന വിഷയത്തിൽ ചർച്ചനടന്നു. മനു എസ്. പിള്ള, റാണ സഫ്വി എന്നിവർ പങ്കെടുത്തു. മുഗൾ സാമ്രാജ്യകാലത്തെ ഭരണസംവിധാനങ്ങളും മതേതരത്വ ചിന്തകളും ഇന്നും ഇന്ത്യ പിന്തുടരുന്നു എന്ന് റാണ സഫ്വി നിരീക്ഷിച്ചു. കേരളത്തിലെ തിരുവിതാംകൂർ രാജാക്കന്മാർ ഭരണകാര്യങ്ങളിലും മറ്റും മുഗൾ സാമ്രാജ്യത്തിലെ സുൽത്താന്മാരുടെ അനുവാദം ചോദിച്ചിരുന്നു എന്ന് മനു എസ്.പിള്ള കൂട്ടിച്ചേർത്തു. ചരിത്രത്തെ തൊറ്റയ രീതിയിൽ പ്രചരിപ്പിക്കുന്നതിൽ സമൂഹമാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും സെഷനിൽ ചർച്ച ചെയ്തു.
Comments are closed.