മാരകമായൊരു ജൈവായുധം തയ്യാറാക്കി ഒളിപ്പിച്ചിരിക്കുന്നുവെന്ന ഭയം…ഇറ്റലിയിൽ നിന്നൊരു നരകവർണന…ഇൻഫർണോ
ഗൂഢഭാഷകളും പ്രതീകങ്ങളും രഹസ്യസൂചനകളും കലയും ചരിത്രവും ശാസ്ത്രവും അനുയോജ്യമാംവിധം ചാലിച്ച് ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തന്‍തലങ്ങൾ സൃഷ്ടിച്ച ഡാൻ ബ്രൗണിന്റെ ഏറ്റവും പുതിയ നോവൽ.
തലയ്ക്കു വെടിയേറ്റ് ഒരു അർദ്ധരാത്രിയിൽ ഇറ്റലിയിലെ ഫ്ളോറന്‍സിൽ ഉറക്കമുണർന്ന ഹാർവാർഡിലെ സിംബോളജി പ്രൊഫസ്സർ റോബോർട്ട് ലാങ്ഡൺ തനിക്കു കഴിഞ്ഞ മുപ്പത്തിയാറു മണിക്കൂറിൽ നടന്നതൊന്നും, താൻ എന്തിന് എങ്ങനെ ഇറ്റലിയിൽ എത്തി എന്നതുൾപ്പെടെ ഒാർമ്മയില്ലെന്ന് ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്.
തന്റെ ജീവൻ രക്ഷിച്ച സിയന്ന ബ്രൂക്സ് എന്ന വനിതാ ഡോക്റോടൊപ്പം ലാങ്ഡൺ നടത്തുന്ന അന്വേഷണവും പ്രത്യക്ഷത്തിൽ ഒരു കാരണവുമില്ലാതെ തന്നെ പിന്തുടരുന്ന ഒരു പെൺകൊലയാളിയിൽ നിന്നും മറ്റൊരു ഗൂഢസംഘത്തിൽ നിന്നുമുള്ള ഒളിച്ചോട്ടത്തിനുമിടയിൽ ലോകാവസാനത്തിനുതന്നെ കാരണമാകുന്നൊരു കണ്ടെത്തലിനൊരുമ്പെട്ട, ദാന്തെയുടെ ഇൻഫർണോ എന്ന കാവ്യത്തിന്റെ ആരാധകനായ ,ഭ്രാന്തൻ ശാസ്ത്രകാരനുമായി ബന്ധപ്പെട്ട ഒട്ടേറെ രഹസ്യ സൂചകങ്ങളുടെ കെട്ടുകൾ അഴിക്കുന്നു. ഒപ്പംതന്നെ ലോകാരോഗ്യ സംഘടന ഏല്പിച്ച വലിയൊരു രക്ഷാദൗത്യവും നിറവേറുന്നു.
കാലാതീതമായ ചരിത്രസ്മാരകങ്ങളിലൂടെയും സാസ്കാരിക പ്രതീകങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് ഉദ്വോഗജനകമായ വായനാനുഭവം നൽകുന്ന ലോകോത്തര കൃതി
കടപ്പാട് ; മനോരമ
Comments are closed.