ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020; അന്തിമ പട്ടിക പ്രഖ്യാപിച്ചു
ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020 അന്തിമ പട്ടിക പ്രഖ്യാപിച്ചു.
പ്രൊഫ. വി മധുസൂദനന്‍ നായര്‍, കെ ജയകുമാര്‍ ഐഎഎസ്, എം മുകുന്ദന്‍, സി രാധാകൃഷ്ണന്‍, സേതു എന്നിവരാണ് അന്തിമപട്ടികയില്‍ ഇടംപിടിച്ചത്. സമഗ്രസംഭാവനയ്ക്കുള്ള ‘ഭാഷാ കേസരി’ പുരസ്കാരത്തിന് അർഹരാകുന്നവർക്ക് നിശ്ചയിച്ചിട്ടുള്ള പുരസ്കാരത്തുക അഞ്ചുലക്ഷത്തിയൊന്ന് രൂപയാണ്. മലയാള സാഹിത്യ രംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരത്തുക എന്ന വിശേഷണവുമായാണ് ഈ പുരസ്കാരം നൽകുന്നത്.
ജനിവരി 21-ാനാണ് വിജയിയെ പ്രഖ്യാപിക്കുക.
കഥ, തിരക്കഥ, നോവൽ, കവിത, ഗാനരചന, ജീവചരിത്രം, യാത്രാവിവരണം, നിരൂപണം, ഭാഷാ ഗവേഷണം, പരിഭാഷ, ബാലസാഹിത്യം, ലേഖനം, വൈജ്ഞാനിക സാഹിത്യം, ഹാസ്യ കഥ, പാഠ പുസ്തകരചന മുതലായ വിവിധ മേഖലകളിലെ മികവിനും പുരസ്കാരങ്ങൾ ഉണ്ട്.
ഈ വിഭഗങ്ങളിലെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു. ഈ വിഭഗങ്ങളിലെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച നിരവധി കൃതികള്‍ ചുരുക്കപ്പട്ടികയില്‍ സ്ഥാനം പിടിച്ചു.
Comments are closed.