ഇന്ദ്രൻസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍
നടൻ ഇന്ദ്രൻസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ഇരുന്നൂറ്റിയൻപതിലധികം ചിത്രങ്ങളില്‍ ഇന്ദ്രൻസ് അഭിനയിച്ചിട്ടുണ്ട്. ഒട്ടുമിക്ക ചിത്രങ്ങളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുള്ളത്. ഹാസ്യതാരം എന്നതിലുപരി മികച്ച കഥാപാത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തമുദ്ര പതിപ്പിച്ചു. വസ്ത്രാലങ്കാര രംഗത്തുനിന്ന് അഭിനരംഗത്ത് എത്തിയ നടൻ കൂടിയാണ് ഇദ്ദേഹം. സിപി വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. ചൂതാട്ടം, സമ്മേളനം, പ്രിന്‍സിപ്പാള്‍ ഒളിവില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, തൂവാനതുമ്പികള്‍, മൂന്നാം പക്കം, സീസണ്‍, രാജവാഴ്ച, ഇന്നലെ, ചെറിയ ലോകവും വലിയ മനുഷ്യരും, ഞാന്‍ ഗന്ധര്‍വന്‍, കാഴ്ചക്കപ്പുറം, കാവടിയാട്ടം, ഭാഗ്യവാന്‍, കല്യാണഉണ്ണികള്‍ എന്നിവയാണ് വസ്ത്രാലങ്കാരം ചെയ്ത ചിത്രങ്ങള്‍.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖര്‍ പങ്കെടുക്കും.
അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.
Comments are closed.