188 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ ലയണ്‍ എയറിന്റെ യാത്രാവിമാനം കടലില്‍ തകര്‍ന്ന് വീണ് 188 പേരെ കാണാതായി. ജക്കാര്‍ത്തയില്‍നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയര്‍ന്ന് 13 മിനുട്ടുകള്‍ക്ക് ശേഷം തകര്‍ന്നുവീണത്. വിമാനവുമായുള്ള റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കടലില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
രണ്ടു ശിശുക്കളും ഒരു കുട്ടിയുമടക്കം 181 യാത്രക്കാരും പൈലറ്റടക്കം ഏഴു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ ആരെങ്കിലും രക്ഷപ്പെട്ടോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. തിരച്ചില്‍ തുടരുകയാണ്. അതേസമയം വിമാനത്തിന്റെ സീറ്റുകളടക്കമുള്ള അവശിഷ്ടങ്ങള്‍ ജാവാ കടലിടുക്കില്‍ നിന്ന് കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
WATCH: View of debris from #LionAircrash found on surface of sea https://t.co/hkdfhQAl4o #Indonesia #JT610 pic.twitter.com/uC21K1T9Hh
— The Straits Times (@STcom) October 29, 2018
Comments are closed.