ഇന്ദിര ഗാന്ധി എന്ന പെണ്‍കരുത്ത്
ആരാണ് യഥാര്‍ത്ഥത്തില്‍ ഇന്ദിരാ ഗാന്ധി? എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വേദി രണ്ടിലെ ജെയറാം രമേഷും, എം.പി മുഹമ്മദ് ഷിയാനും തമ്മില്‍ നടന്ന സംഭാഷണം. ബംഗ്ലാദേശ് വിഭജനത്തിന്റെയും, അടിയന്തരാവസ്ഥയുടെയും കാരണം എന്ന നിലയില്‍ മാത്രമാണ് ലോകം ഇന്ദിരാഗാന്ധിയെ അന്നുമിന്നും നോക്കിക്കാണുന്നത്. അതിലുപരി ഒരു മനുഷ്യ സ്‌നേഹിയും പക്ഷി നിരീക്ഷികയും, മൃഗസ്‌നേഹിയുമായ ഇന്ദിരയിലെ മനുഷ്യനെ അംഗീകരിക്കാന്‍ ലോകം തയ്യാറല്ല.
ഇന്ദിര എന്ന രാഷ്ടീയ പ്രവര്‍ത്തകയെ കുറിച്ചല്ല മറിച്ച് അവരിലെ സ്ത്രീയെയും, പെണ്‍കരുത്തിനേയും, ശക്തമായ പരിസ്ഥിതി പ്രവര്‍ത്തകയേയും കുറിച്ചാണ് ചര്‍ച്ച നീങ്ങിയത്. The Eco Erangelits എന്ന പുസ്തകത്തില്‍ ഇന്ദിരയെ ആവിഷ്‌കരിക്കുന്നത് ഒരു രാഷ്ടീയ പ്രവര്‍ത്തക എന്ന നിലയിലല്ല. അമ്മയില്ലാതെ വളരുകയും, ചെറു പ്രായത്തില്‍ വിവാഹം ചെയ്യുകയും ചെയ്ത വ്യക്തിത്വം, ഇന്ത്യന്‍ രാഷ്ടീയ ചരിത്രത്തില്‍ ശക്തമായ പാരമ്പര്യം നിലനില്‍ക്കുന്ന കുടുംബത്തില്‍ കൃത്യമായ രാഷ്യട്രീയ ബോധത്തോടെ കടന്നു വരുന്നു. ഇന്ദിരയുടെ പല പ്രവര്‍ത്തനങ്ങളും വിമര്‍ശിക്കപ്പെട്ടപ്പോള്‍ ബാങ്കുകളുടെ ദേശസാല്‍ക്കരണം പോലുള്ള അവരുടെ മികച്ച ഇടപടലുകള്‍ വിസ്മരിക്കപ്പെട്ടു. രാഷ്ടീയ പരമായി കടുത്ത പ്രതിസന്ധികള്‍ അഭിമുഖീകരിച്ചപ്പോഴും കുടുംബത്തേയും, പ്രത്യേകിച്ച്്് നെഹ്്്‌റുവിന്റെ പല ചുമതലകള്‍ നല്ല രീതിയില്‍ ഏറ്റെടുത്തിരുന്നു ഇന്ദിര.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന എല്ലാ ശത്രുക്കളും ഇന്ത്യയ്ക്കകത്ത് തന്നെ ഉള്ളവരാണ്. ഇന്ദിരയുടേയും ഗാന്ധിയുടേയും മരണം, അതിന് ശേഷം ഇന്നേവരെ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാനപെട്ട സംഭവങ്ങളിലും പ്രതി ഇന്ത്യക്കാര്‍ തന്നെയാണ്. ഇന്ദിരാ ഗാന്ധിയ്ക്ക് ഒരു പുതിയ മുഖം നല്‍കുന്നതായിരുന്നു ഈ ചര്‍ച്ച. പുസ്തകത്തെ മുന്‍ നിര്‍ത്തിയാണ് പ്രധാനമായും സംസാരിച്ചതെങ്കിലും, കൃത്യവും കാച്ചിക്കുറിക്കിയതും സംശയങ്ങള്‍ ബാക്കി നിര്‍ത്താത്തതുമായിരുന്ന നിരീക്ഷണങ്ങളെല്ലാം തന്നെ.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.