അനീര്‍ബന്‍ ഭട്ടാചാര്യയുടെ ‘ഇന്ത്യാസ് മണി ഹെയ്സ്റ്റ് ; ദി ചേലമ്പ്ര ബാങ്ക് റോബറി’ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു
അനീര്‍ബന്‍ ഭട്ടാചാര്യയുടെ ‘ഇന്ത്യാസ് മണി ഹെയ്സ്റ്റ് ; ദി ചേലമ്പ്ര ബാങ്ക് റോബറി’ എന്ന പുസ്തകം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. ലുലു ബുക്‌ഫെസ്റ്റ് വേദിയില്‍ നടന്ന പ്രകാശനച്ചടങ്ങിൽ പി.വിജയന്‍ ഐപിഎസ്, രഞ്ജിത്ത്, അനീര്‍ബന്‍ ഭട്ടാചാര്യ, ലുലു ഗ്രൂപ്പ് ഡയറക്ടർ ഷിബു ഫിലിപ്പ്, റേഡിയോ മംഗോ ആർ ജെ അഞ്ജലി ഉതുപ്പ്, രവി ഡിസി എന്നിവര്‍ പങ്കെടുത്തു.
കൊച്ചി ലുലുമാളും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന ‘ലുലു ബുക്ഫെസ്റ്റ്’ ആഗസ്റ്റ് 7ന് അവസാനിക്കും.
കേരള പോലീസിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒന്നായിരുന്നു ചേലമ്പ്ര ബാങ്ക് കവര്‍ച്ച. ചേലമ്പ്രയിലെ സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ 2007 ഡിസംബര്‍ 29നായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ മോഷണം നടന്നത്. 80 കിലോ സ്വര്‍ണ്ണവും 25 ലക്ഷം രൂപയുമാണ് പ്രതികള്‍ തട്ടിയെടുത്തത്. 1999 ഐ.പി. എസ് ബാച്ച് കേരളാ കേഡര്‍ ഓഫീസറായ പി. വിജയനായിരുന്നു പ്രമാദമായ ചേലമ്പ്ര ബാങ്ക് കവര്‍ച്ച കേസിന്റെ വിജയകരമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
Comments are closed.